കോബി ബ്രയാന്റിന്റെ മരണം; ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം കനത്ത മൂടല്‍മഞ്ഞെന്ന് സൂചന
അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം കനത്ത മൂടല്‍മഞ്ഞെന്ന് സൂചന. മൂടല്‍മഞ്ഞില്‍ പെടാതെ ഹെലികോപ്റ്റര്‍ പറത്താനുള്ള പൈലറ്റിന്റെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ഹെലികോപ്റ്ററിന് മുന്നില്‍ കനത്തമൂടല്‍മഞ്ഞുണ്ടെന്നും അതിനെ അതിജീവിക്കാന്‍ ഒരു ശ്രമം നടത്തുകയാണെന്നുമായിരുന്നു അവസാന റേഡിയോ സന്ദേശത്തിലൂടെ പൈലറ്റ്, ട്രാഫിക് കണ്‍ട്രോളര്‍മാരോട് അറിയിച്ചത്. ഈ സന്ദേശമാണ് അപകടകാരണം കനത്ത മൂടല്‍മഞ്ഞാണെന്ന സൂചന നല്‍കിയത്.
എന്നാല്‍ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും യാത്ര തുടര്‍ന്നത് എന്തിനാണെന്നതിനെക്കുറിച്ച് വിദഗ്ദരുള്‍പ്പെടെ ആരോപണമുന്നയിക്കുന്നുണ്ട്. കനത്ത മഞ്ഞിലൂടെ ഹെലികോപ്റ്റര്‍ പറത്താനുള്ള അനുമതി പൈലറ്റ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും, അധികൃതര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നതായും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് മേധാവി ജെന്നിഫര്‍ ഹോമന്‍ഡി അറിയിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അപകടസ്ഥലം സന്ദര്‍ശിക്കവെയായിരുന്നു ജെന്നിഫറിന്റെ പ്രതികരണം. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ചോദ്യത്തിന് പൈലറ്റില്‍ നിന്ന് മറുപടി ഉണ്ടായിരുന്നില്ലെന്നും ജെന്നിഫര്‍ പ്രതികരിച്ചു. ഹെലികോപ്റ്റര്‍ 2300 അടിയോളം ഉയരത്തിലേക്ക് പറന്നതായാണ് റഡാറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ്, മകള്‍ ജിയാന എന്നിവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പത് പേരും മരിച്ചിരുന്നു.
Story Highlights heavy fog, cause. helicopter crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here