മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംറ്റ് എന്റർപ്രൈസസാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്.

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് കെട്ടിട മാലിന്യങ്ങൾ നീക്കി തുടങ്ങിയത്. കോൺക്രീറ്റ് മാലിന്യങ്ങളും സ്റ്റീൽ കമ്പി തുടങ്ങിയവയും വേർതിരിക്കുന്ന ജോലി നേരത്തെ പൂർത്തിയാക്കിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിച്ച സ്ഥലത്ത് നിന്ന് കെട്ടിട അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ തുടങ്ങിയത്. അവശിഷ്ടങ്ങൾ നീക്കുമ്പോൾ പൊടി ഉയരാതിരിക്കാൻ റോഡിലും സമീപ പ്രദേശത്തും വെള്ളം തളിക്കുന്നുണ്ട്. കൂടാതെ പ്രദേശ വാസികൾക്ക് ബുദ്ധിമുണ്ടാകാതിരിക്കാൻ രാത്രിയിലാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. വ്യാഴാഴ്ച മുതൽ മറ്റ് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് തുടങ്ങും

കൂനമ്മാവ് വള്ളുവള്ളിയിലടക്കം വിവിധ ഇടങ്ങളിലേക്കാണ് കെട്ടിട അവശിഷ്ടങ്ങൾ മാറ്റുന്നത്. ഞായറാഴ്ച്ചയ്ക്കകം റബിൾ മാസ്റ്റർ കമ്പനിയുടെ മെഷീൻ കൊച്ചിയിൽ എത്തിക്കും. തുടർന്നാകും യാർഡുകളിൽ എത്തിച്ച മാലിന്യങ്ങൾ പൊടിയ്ക്കുന്ന നടപടി ആരംഭിക്കുക.

Story Highlights- Maradu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top