‘മന്ത്രിമാർ റിപ്പബ്ലിക് ദിനത്തിൽ എന്താണ് പ്രസംഗിച്ചത്?’; വിശദാംശങ്ങൾ തേടി ഗവർണർ

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മന്ത്രിമാർ നടത്തിയ പ്രസംഗങ്ങളുടെ വിശദാംശങ്ങൾ തേടി ഗവർണർ. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണറുടെ ഓഫിസ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ക​ത്ത​യ​ച്ചു. മന്ത്രിമാരുടെ പ്രസംഗങ്ങൾ പ്രസിദ്ധീകരിച്ച പത്ര കട്ടിംഗുകൾ ആവശ്യപ്പെട്ടാണ് രാ​ജ്ഭ​വ​ൻ പി​ആ​ർ​ഒ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാർക്ക് കത്തയച്ചത്. പത്ര കട്ടിംഗുകൾ എത്രയും വേഗം അയച്ചു നൽകണമെന്നാണ് ആവശ്യം.

ഗവർണർ പങ്കെടുക്കുന്ന പരിപാടികളുടെ പത്ര കട്ടിംഗുകൾ സാധാരണയായി ആവശ്യപ്പെടാറുള്ളതാണ്. എന്നാൽ ഇത് ആദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിൻ്റെ വിശദാംശങ്ങൾ രാജ്ഭവൻ ആവശ്യപ്പെടുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഗവർണർ മുന്നോട്ടു വെച്ചതെന്ന് സൂചനയുണ്ട്. പല മന്ത്രിമാരുടെയും പ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. പത്ര കട്ടിംഗുകളിലൂടെ സർക്കാർ നിലപാട് കൃത്യമായി മനസ്സിലാക്കുകയാവും ഗവർണറുടെ ലക്ഷ്യം.

എന്നാൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ലെ ഭൂ​രി​ഭാ​ഗം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രുംസ​ന്ദേ​ശ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചു​മ​ത​ല​യിലാണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കുപ്പ്. വകുപ്പിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കാമെന്നാണ് ഇവർ കരുതുന്നത്.

അതേ സമയം, എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത് ഇന്ത്യയിലെ ഒരു മുസ്ലിം പൗരന്‍ എന്ന നിലയിലാണെന്ന് മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

Story Highlights: Governor, Arif Mohammad Khan, Republic Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top