Advertisement

കേരള നിര്‍മിതിയില്‍ ശ്രദ്ധേയമായി കിഫ്ബി പദ്ധതികളുടെ ത്രിമാന പ്രദര്‍ശനം

January 28, 2020
Google News 1 minute Read

കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ കേരള നിര്‍മിതിയില്‍ ശ്രദ്ധേയമായി ത്രിമാന പ്രദര്‍ശനം. വികസന പദ്ധതികള്‍ക്കായി നടത്തുന്ന ആകാശ സര്‍വേയടക്കം പൊതുജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുത്തുന്നതാണ് പ്രദര്‍ശനം.

Read More: കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി ആയിരത്തിഒന്‍പത് കോടിയുടെ വികസന പദ്ധതികള്‍: മുഖ്യമന്ത്രി

കുസാറ്റിന്റെ വികസനപദ്ധതി, കാസര്‍ഗോട്ടെ ഐടിഐ പദ്ധതി, കൊല്ലത്തെ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സ് മുതല്‍ കാസര്‍ഗോഡ് സുബ്രഹ്മണ്യന്‍ തിരുമുല്‍പ്പാട് സാംസ്‌കാരിക നിലയം വരെ, കോലത്തുനാട് വൈദ്യുതി പദ്ധതി മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ വരെയുള്ളവയുടെ ത്രിമാന പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ നേരിട്ടു കാണാനുള്ള അവസരമാണ് കേരളനിര്‍മിതി പ്രദര്‍ശനം ഒരുക്കുന്നത്.

Read More: നാടിന്റെ വികസനം അടുത്തറിയാം; കാസർഗോട്ട് ത്രിദിന ബോധവത്കരണ പരിപാടി

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്കാണ് ഈ സ്റ്റാളുകളില്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്ന് ദിവസങ്ങളിലായി നുള്ളിപ്പാടിയിലെ സ്പീഡ്‌വേ മൈതാനിയിലാണ് വികസന പ്രദര്‍ശനവും ബോധവത്കരണ പരിപാടിയും നടക്കുന്നത്. ജില്ലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട പത്തോളം പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിക്കും.

Story Highlights: kiifb, kerala nirmithi,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here