‘അവിടെ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും’; നിത്യാനന്ദക്കെതിരെ 10 വർഷം ഒപ്പമുണ്ടായിരുന്ന യുവാവ്

വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്. വിജയകുമാർ എന്ന യുവാവാണ് നിത്യാനന്ദക്കെതിരെ രംഗത്തു വന്നത്. ആശ്രമത്തിൽ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആണെന്ന് വിജയകുമാർ പറയുന്നു. 10 വർഷത്തോളം താൻ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാർ കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നിത്യാനന്ദയുടെ മുഖം തൻ്റെ ശരീരത്താകമാനം പച്ചകുത്തിയിട്ടുണ്ട്. ഇന്ന് താൻ പോരാടുന്നത് അയാളെ ശിക്ഷിക്കാനാണെന്ന് വിജയകുമാർ പറയുന്നു. 10 വർഷത്തോളം താൻ അയാൾക്കൊപ്പം ഉണ്ടായിരുന്നു. നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ താനും കുറ്റവാളിയാണ്. അതൊക്കെ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ താൻ ഒരുക്കമാണെന്ന് യുവാവ് പറയുന്നു.

“മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ‍ഞാൻ. അവിടെ മൂവായിരത്തോളം അംഗങ്ങൾ ഉണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും ഞാൻ കൂട്ടുനിന്നു. അയാളുടെ വാക്സാമർത്ഥ്യത്തിൽ ആരും വീണു പോകും. എനിക്കും അതാണ് പറ്റിയത്. ആശ്രമത്തിലുള്ള സ്ത്രീകളിൽ പലർക്കും അയാളോട് പ്രണയമാണ്. തന്നെ എന്തുകൊണ്ട് നിത്യാനന്ദ പ്രേമിക്കുന്നില്ലെന്ന് വിചാരിക്കുന്ന സ്ത്രീകളാണ് അവിടെ കൂടുതൽ ഉള്ളത്.”- വിജയകുമാർ പറയുന്നു.

സുന്ദരികളായ പെൺകുട്ടികലാണ് ഇയാളുടെ ബിസിനസ് തന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോഡലുകളെ ഉപയോഗിച്ച് പരസ്യം ചെയ്യുമ്പോലെയാണിത്. പെൺകുട്ടികളിൽ ആകൃഷ്ടരായി ആശ്രമത്തിലേക്ക് ആളുകളെത്തും. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം ആശ്രമത്തിൽ താമസിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഇതിനു പുറമേ, വ്യാജ ട്രസ്റ്റുണ്ടാക്കിയുള്ള പണത്തട്ടിപ്പും നടക്കുന്നുണ്ട്. ആശ്രമത്തിൽ മരണപ്പെട്ട സംഗീത വിവരങ്ങൾ പെൻ ഡ്രൈവിൽ സൂക്ഷിച്ചിരുന്നു. അവളോട് തെളിവുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് അവൾ കൊല്ലപ്പെട്ടതെന്നും വിജയകുമാർ പറഞ്ഞു.

തെളിവുകളെല്ലാം തൻ്റെ കയ്യിലുണ്ട്. അത് എവിടെ വേണമെങ്കിലും പറയാൻ ഒരുക്കമാണ്. അയാളെ പിടികൂടി ശിക്ഷിക്കണം. തൻ്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി നിത്യാനന്ദ ആയിരിക്കുമെന്നും വിജയകുമാർ പറയുന്നു.

Story Highlights: Nityananda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top