Advertisement

കൊറോണ വൈറസ് : ചൈനയില്‍ മരണസംഖ്യ 132 ആയി

January 29, 2020
Google News 2 minutes Read

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. ഏകദേശം 6052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹുബായ് പ്രവിശ്യയില്‍ മാത്രം 840 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിബറ്റിലെ സ്വയം ഭരണ പ്രദേശങ്ങളിലും ഒരാള്‍ക്ക് വൈറസ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി.

അമേരിക്കയുടെ 240 പൗരന്മാരുമായി പ്രത്യേക വിമാനം വുഹാനില്‍ നിന്ന് യാത്ര തിരിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാനത്തിലുള്ള മുഴുവന്‍ യാത്രക്കാരെയും കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ എത്തിച്ചേരുന്നതിന് മുന്‍പ് അലാസ്‌കയില്‍ വച്ച് വിദഗ്ദ പരിശോധനകള്‍ക്ക് വിധേയമാക്കും. അതേസമയം, മലേഷ്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി. നാല് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് മലേഷ്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

Story Highlights- Corona virus infection, death toll rises to 132 in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here