ജീവനക്കാരുടെ സമരം : രണ്ട് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും

ജീവനക്കാരുടെ സമരം കാരണം രണ്ട് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും. ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളിലാണ് ദേശവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. രണ്ട് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്ബിഐ അറിയിച്ചു.
ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ വിജയമാകാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്‍പത് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്കിലും ബാങ്ക് സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Story Highlights- Employee strike: Two days banking services will be disrupted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here