കൊറോണ വൈറസിന് പിന്നാലെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന് പിടിച്ച് ‘ലാസ്സ’ വൈറൽ പനി; നൈജീരിയയിൽ 29 മരണം

ലോകമെമ്പാടും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ ‘ലാസ്സ’ വൈറൽ പനി പടർന്ന് പിടിക്കുന്നു. നൈജീരിയിലാണ് ജനുവരി മുതൽ വൈറൽ പനി വ്യാപിക്കാൻ തുടങ്ങിയത്.
നൈജീരിയയിൽ 11 സംസ്ഥാനങ്ങളിലായി 29 പേർ ലാസ്സ പനി ബാധിച്ച് മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തിൽപെട്ട വൈറസാണ് പനിക്ക് കാരണമായിരിക്കുന്നത്. നൈജീരിയിയിൽ ഇരുനൂറോളം പേരാണ് ലാസ്സ വൈറൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്.
Read Also : കൊറോണ വൈറസ്; സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തില്‍
രാജ്യമെങ്ങും വൈറസ് പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ട്. ആഫ്രിക്ക കണ്ട ഏറ്റവും വലിയ പകർച്ചവ്യാധിയായ എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തിൽപെട്ട വൈറസാണ് ലാസ്സയും. മലേറിയയും ടൈഫോയിഡും പരത്തുന്നതും ഇതേ കുടുംബത്തിൽപ്പെട്ട വൈറസ് തന്നെയാണ്.
വടക്കൻ നൈജീരിയയിലെ ‘ലാസ്സ’ ടൗണിലാണ് ഈ വൈറൽ പനി ആദ്യമായി കണ്ടെത്തിയത്. 1969ലാണ് ഇവിടെ പ്രത്യേക തരം വൈറൽ പനി പടർന്നത്. അതിനുശേഷമാണ് ഈ പനിക്ക് ‘ലാസ്സ’ പനി എന്ന് പേര് വന്നത്. 2016ൽ ലൈബിരിയ, സിയെറ ലിയോൺ, ടോഗോ, ബെനിൻ എന്നിവിടങ്ങളിലും ലാസ്സ പനി റിപ്പോർട്ട് ചെയ്തിരുന്നു. മൃഗങ്ങളിൽ നിന്നാണ് ലാസ്സ വൈറസ് മനുഷ്യരിലേക്ക് പടരുന്നുത്. പ്രധാനമായും എലികളിൽ നിന്നാണ് വൈറസ് പകരുന്നത്. വൈറസ് ബാധിച്ച മൃഗങ്ങളുടെ മൂത്രമോ വിസർജ്യമോ കലർന്ന ഭക്ഷണസാധനങ്ങളുമായോ മറ്റു വസ്തുക്കളുമായോ സമ്പർക്കമുണ്ടാകുമ്പോഴാണ് മനുഷ്യനിലേക്ക് വൈറസ് പകരുന്നത്.
വൈറസ് ശരീരത്തിലെത്തിയാൽ 21 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാവുക. വൈറസ് ബാധിച്ചവരുടെ ശരീരസ്രവങ്ങളിലൂടെയും സ്പർശത്തിലൂടെയും രോഗം പകരാം.
ലാസ്സ പനിക്ക് കാരണമായ വൈറസ് ശരീരത്തിലെത്തുന്നവരിൽ 80 ശതമാനവും കാര്യമായ ലക്ഷണങ്ങൾ പുറത്ത് കാണിക്കില്ല. ചില കേസുകളിൽ പനിയും ക്ഷീണവും ഛർദിയും വയറിളക്കവും തലവേദനയും, പുറം വേദനയും ഉൾപ്പെടെയുണ്ടാകാം. ചിലപ്പോൾ തൊണ്ടവേദനയും തൊണ്ടവീക്കവുമുണ്ടാകും. ആന്റി വൈറൽ മരുന്നായ റിബാവൈറിൻ ലാസ്സ പനി ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Story Highlights – Corona, lassa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here