Advertisement

കൊറോണ വൈറസ്; ചൈനയിൽ മരണം 170 ആയി ഉയർന്നു

January 30, 2020
Google News 1 minute Read

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. വൈറസ് ബാധ 18 രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Read Also: കൊറോണ വൈറസ്; ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണ് വൈറസ് ബാധ ഉയർത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംഘടന പ്രത്യേകയോഗം വിളിച്ചിരുന്നു. കാര്യം അതീവ ഗൗരവകരമാണെന്നും വാക്‌സിനുകളോ മറ്റ് മരുന്നോ കണ്ടെത്താത്തത് സ്ഥിതി വഷളാക്കുന്നുവെന്നും വിലയിരുത്തി.

അതിനിടെ യുഎഇയിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും കൊറോണ വൈറസ് ലക്ഷണങ്ങളോടെ നിരവധി പേരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

 

 

corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here