ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കർ

ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ആലോചിച്ചിട്ടില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. വാച്ച് ആൻഡ് വാർഡിനോട് ബലപ്രയോഗം നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാനാണ് പറഞ്ഞത്. മറിച്ചൊരു പരാതിയുണ്ടെങ്കിൽ പരിശോധിക്കും. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ വിയോജിപ്പ് രേഖകളിലുണ്ടാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവർണർ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താൻ മുൻകാലങ്ങളിലെ ഗവർണർമാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവർണറും തയാറായിട്ടില്ലെന്ന് ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം സമർപ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനിൽക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു.

Story Highlights- Speaker P Sreeramakrishnan, Governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top