Advertisement

‘ഫ്‌ളക്‌സ് ബോർഡുകൾ അംഗീകരിക്കാനാകില്ല’; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

January 30, 2020
Google News 1 minute Read

ഫ്‌ളക്‌സ് നിരോധനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫ്‌ളക്‌സ് ബോർഡുകൾ അംഗീകരിക്കാനാകില്ലെന്നും എത്രയും വേഗം നീക്കം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. ഫ്‌ളെക്‌സ് നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

ഫ്‌ളക്‌സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തരവുകൾ ഇറക്കിയിട്ടും നടപടിയുണ്ടായില്ലെന്ന് കോടതി വിമർശിച്ചു. ലോകത്ത് എവിടെയും ഇങ്ങനെയില്ലെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

read also: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നു; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇതോടെ സർക്കാർ അറ്റോണിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ രൂക്ഷമായ വാദ പ്രതിവാദമുണ്ടായി. ഒന്നര കൊല്ലത്തിനുള്ളിൽ ഒട്ടേറെ ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നും നടക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാമെന്നും കോടതി വ്യക്തമാക്കി.

story highlights- flex boards, highcourt of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here