Advertisement

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

January 30, 2020
Google News 1 minute Read

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. ആലുവ ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ.ജെ സോജനിൽ നിന്നാണ് തെളിവ് ശേഖരിക്കുന്നത്.

അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്നാണ് ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജില്ല ജഡ്ജി പികെ ഹനീഫ പരിശോധിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതി ചേർക്കപ്പെട്ട അഞ്ചിൽ നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചിരുന്നു.

പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്നാൽ അന്വേഷണ സംഘത്തിന് തെറ്റുപറ്റിയെന്നായിരുന്നു പ്രോസിക്യൂഷൻറെ കുറ്റപ്പെടുത്തൽ. പ്രതികളെ വെറുതെ വിട്ട സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിലോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചോയെന്നറിയാൻ റിട്ട. ജില്ല ജഡ്ജി പികെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചത്.

Story Highlights- Valayar Rape Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here