Advertisement

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ നാട്ടിലേക്ക്; 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കും

January 31, 2020
Google News 1 minute Read

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിൽ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് പടർന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് ഇന്ന് നാട്ടിൽ എത്തിക്കുന്നത്. ആദ്യ സംഘം വൈകിട്ടോടെ വിമാനമാർഗം ഡൽഹിയിൽ എത്തുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്ന് 14 ദിവസം ഡൽഹി എയിംസിലെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നാണ് സൂചന.

read also: കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി. ജനുവരി 15ന് ശേഷം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവർ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ പന്ത്രണ്ട് പേർ മഹാരാഷ്ട്രയിലും അഞ്ച് പേർ ഡൽഹിയിലും രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

story highlights- china, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here