Advertisement

കൊറോണ വൈറസ്; കടുത്ത പനിയുള്ള ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതർ എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല

February 1, 2020
Google News 1 minute Read

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത പനി ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതിനാൽ ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതർ ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കടത്തി വിട്ടില്ല. വിമാനം വുഹാൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നത് വൈകാൻ ഇത് കാരണമായി. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വാർത്ത എജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

Read Also: കൊറോണ വൈറസ്: ആരോഗ്യ വകുപ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് കെകെ ശൈലജ

ചൈനയിൽ നിന്നും ഇന്ത്യക്കാരുമായുള്ള വിമാനം ഇന്ന് രാവിലെ 7.26നാണ് ഡൽഹിയിലെത്തിയത്. ആകെയുള്ള 324 പേരിൽ 42 പേർ മലയാളികളാണ്. ഇതിൽ 211 വിദ്യാർത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളുമാണുള്ളത്.

56 പേർ ആന്ധ്രാപ്രദേശിൽ നിന്നും 53 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരുമാണ്. ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായാണ് ഡൽഹിയിൽ നിന്ന് ഇന്നലെയാണ് എയർ ഇന്ത്യയുടെ ബോയിംഗ് 747 ജംബോ എയർക്രാഫ്റ്റ് വിമാനം പുറപ്പെട്ടത്. രാത്രി  നടപടികൾ പൂർത്തിയാക്കി 11 മണിയോടെ വിമാനം തിരികെ യാത്ര തിരിച്ചു.

 

 

corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here