സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറി പുതിയ ജോലി കണ്ടെത്താന്‍ അനുമതി. എന്നാല്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളിലേക്ക് മാത്രമേ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുകയുള്ളൂ. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീട്ടു വേലക്കാര്‍, വീട്ടു ഡ്രൈവര്‍മാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സൗദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കുന്നത്.
വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനാണ് അനുമതി. ഇതോടൊപ്പം ഇഖാമയിലെ പ്രൊഫഷനും മാറ്റാന്‍ സാധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ഓണ്‍ലൈന്‍ വഴി സാധിക്കില്ല. തൊഴില്‍ മന്ത്രാലയത്തിന്റെ ബ്രാഞ്ചുകള്‍ വഴി മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ചില നിബന്ധനകള്‍ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുപ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ താമസ രേഖയായ ഇഖാമ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വര്‍ഷത്തെ കാലാവധിയുള്ള ഇഖാമയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറില്ല.
സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും നിയമം അനുവദിക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി വേണം. നിലവിലുള്ള സ്‌പോണ്‍സര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അപേക്ഷ നല്‍കണം. ഈ അപേക്ഷ ചേംബര്‍ ഓഫ് കൊമേഴ്‌സോ, ജില്ലാ മേധാവിയോ, ലേബര്‍ ഓഫീസോ അറ്റസ്റ്റ് ചെയ്യണം. സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുന്ന സ്ഥാപനവും ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത അപേക്ഷ നല്‍കണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം മൂലം സ്ഥാപനം നിതാഖാത് പ്രകാരം മീഡിയം ഗ്രീന്‍ കാറ്റഗറിയില്‍ നിന്നും താഴോട്ട് പോകാന്‍ പാടില്ല. മുന്‍പ് ഏഴ് വര്‍ഷം മുമ്പ് പൊതുമാപ്പ് സമയത്ത് ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here