Advertisement

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ കമ്മറ്റി രൂപീകരിക്കും: നിർമലാ സീതാരാമൻ

February 1, 2020
Google News 1 minute Read

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ കമ്മറ്റി രൂപീകരിക്കുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. ആറ് മാസത്തിനുള്ളിൽ സമിതി നിർദേശങ്ങൾ സമർപ്പിക്കും. 2020ലെ ബജറ്റ് പ്രഖ്യാപനത്തിടയിലാണ് സ്ത്രീകളുടെ ഇപ്പോഴുള്ള വിവാഹപ്രായമായ 18 വയസ് ഉയർത്തുന്നതിനെക്കുറിച്ച് നിർമല പറഞ്ഞത്. സ്ത്രീകൾ അമ്മമാരാകുന്ന വയസിൽ മാറ്റം വരുത്തി അമ്മമാരുടെ മരണനിരക്ക് കുറക്കാനാണ് പദ്ധതി.

Read Also: 2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍; 150 പുതിയ ട്രെയിനുകള്‍

28,600 കോടി രൂപ സ്ത്രീകൾക്ക് വേണ്ടിയുള്ള പരിപാടികൾക്കായി ബജറ്റിൽ മാറ്റിവച്ചു. 1978ലാണ് 15 ൽ നിന്ന് സ്ത്രീകളുടെ വിവാഹപ്രായം 18 ആക്കിയതെന്നും നിർമലാ സീതാരാമൻ. ബ്രിട്ടീഷ് കാലത്തുള്ള സർദാ ആക്ട്,1929 ഭേദഗതി ചെയ്തത് 1978ലാണ്. പിന്നീട് അത് മാറ്റി ബാല വിവാഹ നിരോധന നിയമത്തിലൂടെ വിവാഹപ്രായം വീണ്ടും കൂട്ടി. എന്നാൽ ഇന്ത്യ വളർന്നതോടൊപ്പം ഇക്കാര്യം കൂടെ മാറേണ്ട സമയമായിരിക്കുകയാണ്.

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതി വൻവിജയമാണ്. സ്‌കൂൾ പ്രവേശനത്തിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മുന്നിലായി.

 

nir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here