Advertisement

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; തുറന്നടിച്ച് മന്ത്രി തോമസ് ഐസക്

February 1, 2020
Google News 0 minutes Read

കേന്ദ്ര ബജറ്റിൽ കേരളത്തിന് മതിയായ പ്രാധാന്യം നൽകാത്തതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് മന്ത്രി പറഞ്ഞു. ബജറ്റ് ചരിത്രത്തിൽ കേരളത്തിന് ഇതുപോലൊരു തിരിച്ചടി ഉണ്ടായിട്ടില്ല. കേരളത്തെ അറിഞ്ഞ് ശ്വാസം മുട്ടിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വിഹിതം 2.5 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതും കുറയ്ക്കുകയാണ് ചെയ്തത്. തകർച്ചയിൽ നിന്ന് കേന്ദ്രം പാഠം പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേന്ദ്ര ബജറ്റെന്നും സാമ്പത്തിക തകർച്ചയെ മറച്ചുവയ്ക്കുന്ന കസർത്ത് മാത്രമാണിതെന്നും തോമസ് ഐസക് ആരോപിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കേന്ദ്രബജറ്റ് അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സഹകരണസംഘങ്ങൾക്ക് 22 ശതമാനം നികുതിയും സർചാർജും ഏർപ്പെടുത്തിയത് തിരിച്ചടിയാകുമെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര നികുതിയിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയിൽ വലിയതോതിലുള്ള കുറവു വരുന്നത് ഉത്കണ്ഠാജനകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here