പൗരത്വ നിയമ ഭേദഗതി; ഷഹീൻ ബാഗിലെ പ്രതിഷേധക്കാരോട് സംസാരിക്കാൻ തയാർ: കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്
ഷഹീൻ ബാഗിലെ പ്രതിഷേധക്കാരോട് സംസാരിക്കാൻ തയാറെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ‘പ്രതിഷേധം നടത്തുന്നവരോട് സംസാരിക്കാൻ തയാറാണ്, പക്ഷേ അത് സംഘടനാപരമായിരിക്കും. നരേന്ദ്ര മോദി സർക്കാർ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള അവരുടെ സംശയങ്ങളെല്ലാം സംസാരിച്ച് പരിഹരിക്കും’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Government is ready to talk to protestors of Shaheen Bagh but then it should be in a structured form and the @narendramodi govt is ready to communicate with them and clear all their doubts they have against CAA. pic.twitter.com/UjGikFN8tY
— Ravi Shankar Prasad (@rsprasad) February 1, 2020
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളിലെ ശ്രദ്ധാ കേന്ദ്രമാണ് ഡൽഹിയിലെ ഷഹീൻ ബാഗ്. കഴിഞ്ഞ 47 ദിവസം ആയി ഇവിടം പ്രതിഷേധങ്ങളുടെ തെരുവാണ്. സാമുദായിക വേർതിരിവില്ലാതെ 24 മണിക്കൂറും നടത്തുന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ സ്ത്രീകളാണ്. കുട്ടികളുൾപ്പെടെയുള്ളവരും ഇവർക്കൊപ്പമുണ്ട്. ഇന്ത്യ നമ്മുടേത് കൂടിയാണ് എന്ന മുദ്രാവാക്യമാണ് ദേശീയ പതാക ഉയർത്തി ഏക സ്വരത്തിൽ ഇവർ വിളിക്കുന്നത്.
പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പടർന്നത്. ഇന്ത്യൻ ഭൂപടവും ദേശീയ പതാകയും സമരപ്പന്തലിലെ സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ നൽകി സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പേർ ഇതിനോടകം ഷഹീൻ ബാഗിലെത്തി. പൗരത്വ നിയമ ഭേദഗതിക്കും എൻആർസിയ്ക്കും എതിരെ അനുകൂല വിധി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാർ പറഞ്ഞിരുന്നു.
anti caa protest, shaheen bagh, ravi shankar prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here