Advertisement

ബജറ്റ് 2020; പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയുടെ ചെലവ് വർധിച്ചു

February 1, 2020
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരുന്ന തുക വർധിപ്പിച്ചു. നേരത്തെ 540 കോടിയായിരുന്ന എസ്പിജി സുരക്ഷാ ചെലവ് 600 കോടി രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് 420 കോടിയായിരുന്ന തുക 540 ആക്കി വർധിപ്പിച്ചത്.

3000 സ്‌പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പ് സുരക്ഷയൊരുക്കുന്ന ഏക വ്യക്തിയാണ് നിലവിൽ പ്രധാന മന്ത്രി. കഴിഞ്ഞ വർഷം നവംബറിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, റോബേർട്ട് വാദ്ര എന്നിവരടങ്ങുന്ന ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ പിൻവലിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് നൽകി വന്നിരുന്ന എസ്പിജി സുരക്ഷയും പിൻവലിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തോടെയാണ് 1985ൽ ആണ് എസ്പിജിക്ക് രൂപം നൽകുന്നത്. പ്രധാന മന്ത്രിക്ക് സുരക്ഷ ഒരുക്കുകയാണ് എസ്പിജിയുടെ ചുമതല. 1991ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ എസ്പിജി സുരക്ഷ ഗാന്ധി കുടുംബത്തിന് മുഴുവൻ നൽകാൻ തീരുമാനമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.

Story Highlights- Budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here