‘അമ്മയുടെ കാൽ മുട്ടിന് താഴെ മുറിച്ചു; പ്രാർത്ഥിക്കണം’: ശ്രീശാന്ത്

ഉയരങ്ങൾ കീഴടക്കുമ്പോഴും പ്രതിസന്ധിഘട്ടകത്തിലും ശ്രീശാന്തിനൊപ്പം ചേർന്നു നിന്ന ആളാണ് അമ്മ സാവിത്രി ദേവി. അമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീശാന്ത്.

അമ്മയുടെ ഇടത് കാൽ മുട്ടിന് താഴെ മുറിച്ചു കളഞ്ഞുവെന്ന് ശ്രീശാന്ത് പറഞ്ഞു. ശക്തമായ സ്ത്രീയാണവർ. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top