Advertisement

ബജറ്റ്; ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം

February 1, 2020
Google News 1 minute Read

ബജറ്റ് അവതരണ ദിനത്തില്‍ സെന്‍സെക്‌സ് നഷ്ടത്തോടെ തുടങ്ങി. ഉച്ചയോടെ ബജറ്റിനോടനുബന്ധിച്ചുള്ള നിക്ഷേപകരുടെ പ്രതികരണങ്ങള്‍ മനസിലാക്കാനാകും. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണിയിലുണ്ടായ ഇടിവും വിപണികളില്‍ പ്രതിഫലിക്കുന്നതായി സൂചനയുണ്ട്. ബജറ്റ് അവതരണം കഴിയുന്നതോടെ വിപണിയിലേക്ക് ഓഹരി ഉടമകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ പതിനൊന്ന് മണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുക. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അനുമതി നല്‍കും. ഇത്തവണയും സ്യൂട്ട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന ബഹിഖാതയിലാണ് ബജറ്റ് ഫയലുകള്‍ ധനമന്ത്രി കൊണ്ടുവന്നിരിക്കുന്നത്.

Story Highlights: budget 2020, nirmala sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here