കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരു കോടിയിലവധികം വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കേസുകളിയിലായി1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇന്ന് മാത്രം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൈതപോയിൽ സ്വദേശി ജാഫർ, കർണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്. സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടൻസ് രൂപത്തിലുമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ടു പേർ ദുബായിൽ നിന്നും ഒരാൾ റിയാദിൽ നിന്നുമാണ് അനധികൃത സ്വർണവുമായി കരിപ്പൂരിൽ എത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More