Advertisement

കൂടത്തായി; നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

February 3, 2020
Google News 0 minutes Read

കൂടത്തായി കൊലപാതക പരമ്പര കേസിൽ നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും. മഞ്ചാടിയിൽ മാത്യു വധക്കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്. മാത്യുവിന് വെള്ളത്തിലും, മദ്യത്തിലും സയനൈഡ് കലർത്തി നൽകിയാണ് കൊല നടത്തിയത്. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണം.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജോളിയുടെ ഭർത്താവായ റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും സ്വത്തുക്കൾ ജോളിക്ക് നൽകുന്നതിൽ മാത്യു എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

മാത്യു മാത്രം വീട്ടിലുണ്ടായിരുന്ന ദിവസം ജോളി സയനൈഡ് കലർത്തിയ മദ്യം നൽകി. തുടർന്ന് മരണ വെപ്രാളത്തിനിടെ വെള്ളം ആവശ്യപ്പെട്ടപ്പോൾ അതിലും സനനൈഡ് കലർത്തി നൽകുകയായിരുന്നു. റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് വാശി പിടിച്ചതും, റോയ് തോമസിന്റെ മരണത്തിൽ മാത്യു സംശയം പ്രകടിപ്പിച്ചതുമാണ് കൊലക്ക് കാരണം. ജോളിക്ക് സനനൈഡ് സംഘടിപ്പിച്ച് നൽകിയ എംഎസ് മാത്യു, പ്രജികുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here