കൊറോണ വൈറസ് വ്യാപനം വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി: മന്ത്രി

കൊറോണ വൈറസ് ബാധ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരവധി ബുക്കിംഗുകള്‍ റദ്ദായി. നിപ്പ വന്നപ്പോഴും സമാനമായ സാഹചര്യമായിരുന്നു. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.
രോഗബാധിത മേഖലകളില്‍ നിന്നെത്തിയ 2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും, 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം, കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here