Advertisement

അന്ന് കോലിയുടെ ഇഷ്ട താരം ഗിബ്സ്; ഇപ്പോൾ ഗിബ്സിന്റെ ഇഷ്ട താരം കോലി: വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയ

February 4, 2020
Google News 2 minutes Read

2008 അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ ആയിരുന്നു ചാമ്പ്യന്മാർ. അന്ന് ഇന്ത്യയെ നയിച്ച 19കാരൻ പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച താരമായി വളരുകയും ഇന്ത്യൻ സീനിയർ ടീം നായകനായി മാറുകയും ചെയ്തത് ചരിത്രം. അന്നത്തെ ലോകകപ്പ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുമ്പോൾ ഓരോ കളിക്കാരും സ്വയം പരിചയപ്പെടുത്തി ഇഷ്ട താരത്തെ വെളിപ്പെടുത്തുന്ന ഒരു പതിവുണ്ടായിരുന്നു. വിരാട് കോലി അന്ന് പറഞ്ഞത് ഹെർഷൽ ഗിബ്സ് എന്നായിരുന്നു. മറ്റു കളിക്കാർ സച്ചിനെന്നും ലാറയെന്നും ഗാംഗുലിയെന്നുമൊക്കെ പറഞ്ഞപ്പോൾ കോലി ദക്ഷിണാഫ്രിക്കൻ താരം ഗിബ്സിനെ പ്രിയപ്പെട്ട ക്രിക്കറ്ററാക്കി.

വർഷം 12 കഴിഞ്ഞു. അന്നത്തെ അണ്ടർ-19 ചാമ്പ്യൻ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന ടാഗ് ലൈനോടെ ഇന്ത്യൻ ടീം നായകനായി മുന്നേറുന്നു. ബാറ്റിംഗ്/ക്യാപ്റ്റൻസി റെക്കോർഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കുന്നു. വിരാട് കോലി എന്ന ബ്രാൻഡ് ലോകത്തിൻ്റെ എല്ലാ കോണിലും ആഘോഷിക്കപ്പെടുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയ സർവവ്യാപിയായി. ഫേസ്ബുക്കും ട്വിറ്ററും ജീവിതത്തിൻ്റെ ഭാഗമായി. വീണ്ടും ഹെർഷൽ ഗിബ്സ് ഫ്രെയിമിലേക്ക് എത്തുകയാണ്. ഗിബ്സിനോട് ഒരു ട്വിറ്റർ ഹാൻഡിലിൻ്റെ ചോദ്യം, “സർ, നിങ്ങളുടെ അഭിപ്രായത്തിൽ ഇപ്പോഴത്തെയും എല്ലാ കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ ആരാണ്?” ഒറ്റ വാക്കിൽ ഗിബ്സ് മറുപടി ഒതുക്കി-“കോലി.” അന്നത്തെ 19കാരൻ്റെ ആരാധകനാ പാത്രം ഇന്ന് 19കാരൻ്റെ ആരാധകനായിരിക്കുന്നു.

ട്വിറ്റർ മറുപടി ആരാധകർ ആഘോഷിക്കുകയാണ്. കോലിയുടെ പഴയ വീഡിയോയും സമൂഹ മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്.

2008 അണ്ടർ-19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഫൈനലിൽ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 159 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് 103ന് എല്ലാവരും പുറത്തായി.

Story Highlights: Virat Kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here