കൊച്ചി ഇനി ക്യാമറാ നിരീക്ഷണത്തിൽ; ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിക്കുക 100 ക്യാമറകൾ

കൊച്ചി നഗരം ഇനി മുതൽ മൂന്നാം കണ്ണിന്റെ നിരീക്ഷണത്തിലാണ്. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 ക്യാമറകളാണ് സിറ്റി പൊലീസ് സ്ഥാപിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ നേരിൽ കണ്ട് ഉടൻ നടപടി സ്വീകരിക്കാൻ പൊലീസിന് ഇനി മുതൽ സാധിക്കും.

നഗരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ആദ്യ പടിയെന്നവണ്ണം ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. അതും ഉയർന്ന നിലവാരത്തിലുള്ള ക്യാമറകൾ. വാഹനങ്ങളുടെ നമ്പറുകൾ പോലും കൃത്യമായി മനസിലാക്കാൻ കഴിയുന്ന ക്യാമറകൾ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ച് കഴിഞ്ഞു.

ഇനിയങ്ങോട്ട് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ നോക്കി കുറ്റവാളിയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സിറ്റി പൊലീസ്.

 

Story Highlights – CCTV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top