Advertisement

സോഷ്യൽ മീഡിയ കീഴടക്കി മലയാളികളിൽ നിന്നൊരു ഗംഭീര തമിഴ് ഗാനം ‘മെതുവ’

February 4, 2020
Google News 1 minute Read

രാജേഷ് മോഹൻ സംവിധാനം ചെയ്ത ‘മെതുവ’ എന്ന തമിഴ് ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായ രാജേഷ് മോഹൻ ആണ് ഗാനത്തിൽ വേഷമിട്ടിരിക്കുന്നതും.

ആദ്യ കാഴ്ച്ചയിൽ ഒരു ബിഗ് ബഡ്ജറ്റ് തമിഴ് സിനിമയിലെ ഗാനം എന്നെ പറയൂ. ഗാനത്തിന്റെ ചിത്രീകരണം അത്രകണ്ട് മികച്ചതാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയുടെ സിഇഒ, ടോണി കെ ജോസ് ആണ് നിർമ്മാതാവ്.

സംഗീതം മിഹ്‌റാജ് ഖാലിദ്, എഡിറ്റർ ജുനൈദ്, കോ ഡയറക്ടർ പ്രഭുലാൽ ബാലൻ എന്നിവരാണ് മറ്റു പ്രധാന ടെക്‌നിഷ്യൻ മാർ. ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.

Story Highlights- Tamil Song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here