കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കാൻ റോബോട്ടുകൾ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരെ ശുശ്രൂഷിക്കാൻ യന്ത്രമനുഷ്യരുടെ സഹായം തേടുകയാണ് ചൈനയും അമേരിക്കയും.
വൈറസ് ബാധയെ തുടർന്ന് നിരീക്ഷണത്തിലിരിക്കുന്ന ചൈനയിലെ ഹാങ്‌ഷോവിൽ നിരീക്ഷണത്തിലിരിക്കുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കുന്ന പീനട്ട് എന്ന കുഞ്ഞൻ റോബോട്ടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വിമാനയാത്രക്കാരെ പാർപ്പിച്ചിരിക്കുന്ന ഹാങ്ഷോവിലെ ഒരു ഹോട്ടലിൽ നിന്നാണ് പീനട്ട് റോബോട്ടിന്റെ വീഡിയോ ചിത്രീകരിച്ചത്.
Amid the novel #coronavirus outbreak, robots are used to deliver meals to travelers in isolation at a hotel in Hangzhou, China pic.twitter.com/BpouokBzMe
— China Xinhua Sci-Tech (@XHscitech) January 28, 2020
ചൈനയിൽ പതിനായിരക്കണക്കിനാളുകൾക്ക് കൊറോണ ഉണ്ടെന്നാണ് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവർത്തകർ ഒന്നാകെ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അധികൃതർ നിർമിത ബുദ്ധിയെ ആശ്രയിക്കുന്നത്.
വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന അമേരിക്കയിലെ വാഷിംഗ്ടൺ എവെറെറ്റിലുള്ള പ്രൊവിഡൻസ് റീജണൽ മെഡിക്കൽ സെന്ററിലും ഡോക്ടർമാരെ സഹായിക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.
The 1st person diagnosed with the Wuhan coronavirus in the US is being treated by a few medical workers & a robot. HE-122TH pic.twitter.com/Br7QzgpSC3
— CNN Newsource (@CNNNewsource) January 24, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here