സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍സീനാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്ന് തെറിച്ച് വീണ് മരിച്ചത്. ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
രാവിലെ 10 മണിയോടെ വിദ്യാര്‍ത്ഥികളുമായി ബസ് സ്‌കൂളിലേക്ക് വരുന്ന വഴിയാണ് ദുരന്തമുണ്ടായത്. ഡോറിന്റെ ലോക്ക് സ്‌കൂള്‍ബാഗില്‍ കുടുങ്ങി ഡോര്‍ തുറന്ന് പോവുകയും ഫര്‍സീന്‍ തെറിച്ച് വീഴുകയുമായിരുന്നു. സ്‌കൂള്‍ ബസിന്റെ തന്നെ പിന്‍ചക്രം കയറി ഇറങ്ങിയതും മരണത്തിന് കാരണമായി. മരിച്ച ഫര്‍സീന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്, ഇവര്‍ പ്രസവാവധിയില്‍ ലീവിലാണ്. സ്‌കൂള്‍ ബസിന്റെ നിരുത്തരവാദപരമായ സമീപനത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here