ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞുമാറി; വീഡിയോ

ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞുമാറി. പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇസ്താംബുള്ളിലെ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.

ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം രണ്ടായി മുറിഞ്ഞതിന്റെയും വിമാനത്തില്‍ നിന്ന് തീ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ അടക്കം എന്‍ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചു. 177 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം എത്രപേര്‍ക്ക് പരുക്കേറ്റു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Story Highlights: aircraft crash,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More