Advertisement

‘സൈക്കോ’യിലെ ഗാനം പിയാനോയില്‍ വായിച്ച് ഹാസ്യതാരം വിവേക്

February 5, 2020
Google News 1 minute Read

തമിഴിലെ പ്രസിദ്ധ ഹാസ്യ താരം വിവേക് പിയാനോ വായിക്കുന്ന വീഡിയോ വൈറലാകുന്നു. ‘സൈക്കോ’ എന്ന സിനിമയ്ക്ക് വേണ്ടി ഇസൈ മന്നൻ ഇളയരാജ ഇണമിട്ട ‘ഉന്നെ നിനച്ച്’ എന്ന ഗാനമാണ് താരം പിയാനോയിൽ വായിക്കുന്നത്.

Read Also: തമിഴ് നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

ഈയിടെയായി സിനിമാ രംഗത്ത് വളരെ കുറച്ച് മാത്രമേ വിവേകിനെ കാണാറുള്ളൂ. വളരെ സീരിസായി പിയാനോ വായിക്കുന്ന വിവേക് വേദനയോടെയാണ് സംഗീതത്തിൽ ലയിച്ചിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മകനെക്കുറിച്ചോർത്തുള്ള ദുഃഖമാണ് താരത്തിനെന്നും ആരാധകർ. മൂന്ന് മക്കളുള്ള ഇദ്ദേഹത്തിന്റെ ഇളയ മകൻ പ്രസന്ന കുമാർ 2015ൽ മസ്തിഷ്‌ക സംബന്ധിയായ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.

വീഡിയോ കാണാം,


vivek

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here