Advertisement

കൊറോണ ബാധിതയായ യുവതിക്ക് സുഖപ്രസവം; കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് ഡോക്ടർമാർ

February 6, 2020
Google News 1 minute Read

കൊറോണ ബാധിതയായ യുവതിക്ക് സുഖപ്രസവം. ലോകത്ത് കൊറോണ ബാധക്ക് തുടക്കമിട്ട ചൈനയിലാണ് സംഭവം. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നും രോഗബാധകളൊന്നും ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇക്കഴിഞ്ഞ 30നായിരുന്നു പ്രസവം.

കുഞ്ഞിന് 3.05 കിലോഗ്രാം തൂക്കമുണ്ടായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. അഞ്ച് ദിവസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കു ശേഷമാണ് കുഞ്ഞിനു വൈറസ് ബാധയില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്. ഗർഭിണിയായ യുവതിക്ക് കൊറോണ ഉണ്ടെന്നറിഞ്ഞതോടെ എല്ലാ വിഭാഗങ്ങളിലുള്ള ഡോക്ടർമാരും ആശുപത്രിയിൽ ഒത്തു ചേർന്നു. തുടർന്ന് അമ്മയെ നിരന്തരമായി പരിചരിച്ച ഡോക്ടർമാർ കുഞ്ഞിനും വൈറസ് ബാധ ഏറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി.

അതേ സമയം, കൊറോണയെത്തുടർന്നുണ്ടായ മരണം 500 കഴിഞ്ഞു. ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത് 562 പേരാണ്. രണ്ട് മരണങ്ങള്‍ ഫിലിപ്പിന്‍സിലും ഹോങ്കോംഗിലും ആണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതതരുടെ എണ്ണം ഏറുകയാണ്.

ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത് 70 പേരാണ്. 2987 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം പുതുതായി സ്ഥിരീകരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 19, 665 ആയി. 14, 314 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 756 പേരുടെ നില ഗുരുതരമാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2435 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. 93 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും നിരീക്ഷണത്തിലുമായുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

Story Highlights: Corona Virus, Birth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here