മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം: നാലാംവട്ട ചര്‍ച്ച ഇന്ന്

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനായി ചേരുന്ന നാലാം വട്ട ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ഇരു വിഭാഗങ്ങളും ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്തുക.

ഇരു വിഭാഗത്തെ ഒരുമിച്ചിരുത്തിയും അല്ലാതെയും മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തിയിരുന്നു. ഈ യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മനേജ്‌മെന്റിനെ അറിയിക്കാമെന്ന് മുത്തൂറ്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിരുന്നു.

പിരിച്ചുവിട്ട 167 തൊഴിലാളികളേയും തിരിച്ചെടുക്കാന്‍ മുത്തൂറ്റ് മനേജ്‌മെന്റ് തയാറായിട്ടില്ല. നാളെ ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കാനിരിക്കെയാണ് നാലാം വട്ട ചര്‍ച്ച കൊച്ചിയില്‍ നടക്കുന്നത്.

Story Highlights: Muthoot Finance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top