ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി രൂപ

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 125 കോടി രൂപ കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി, സംസ്‌കൃതം, മലയാളം, നിയമ സര്‍വകലാശാലകള്‍ക്കായി മാറ്റിവയ്ക്കും.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 16 കോടി രൂപയും കെസിഎച്ച്ആര്‍ന് ഒമ്പത് കോടി രൂപയും വകയിരുത്തി. അസാപ്പിന് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി രൂപയും വകയിരുത്തി. ഇതില്‍ രണ്ട് കോടി രൂപ മ്യൂസിയങ്ങള്‍ക്ക് വേണ്ടിയുള്ള വീഡിയോ ഡോക്യുമെന്റേഷനു വേണ്ടിയാണ്.

Read More: കശുവണ്ടി വ്യവസായ പുനരുദ്ധാരണത്തിനായി 135 കോടി

അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള എറുഡൈറ്റ്, സ്‌കോളര്‍ സപ്പോര്‍ട്ട്, വാക്ക് വിത്ത് സ്‌കോളര്‍, ഫോസ്റ്ററിംഗ് റിസര്‍ച്ച് ഇന്‍ സ്റ്റുഡന്റ്‌സ്, ഓറീസ്, വിവിധങ്ങളായ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം തുക അനുവദിച്ചിട്ടുണ്ട്.

കിഫ്ബി സഹായത്തോടെയുള്ള കോളജ്, സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനം ഈ വര്‍ഷം നടപ്പിലാക്കും. കൊച്ചി സര്‍വകലാശലയിലെ 100 കോടി രൂപയുടെ ലബോറട്ടറിയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സര്‍വകലാശാലകള്‍ക്ക് അന്‍പത് മുതല്‍ നൂറ് കോടി രൂപ വീതമാണ് കിഫ്ബിയില്‍ നിന്ന് അനുവദിക്കുക. കോളജ് കെട്ടിടങ്ങലുടെ നിര്‍മാണത്തിന് 142 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എല്ലാ സര്‍ക്കാര്‍ കോളജുകളുടെയും ലബോറട്ടറികള്‍ നവീകരിക്കും. ഇതിന് ആവശ്യമായ പണം മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹെഡ്ഡില്‍ നിന്ന് ലഭ്യമാക്കും.
ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യയന സമയം എന്ന മാനദണ്ഡ പ്രകാരം മാര്‍ച്ച് മാസത്തിനുള്ളില്‍ 1000 തസ്തികകള്‍ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയ കോഴ്‌സുകള്‍ അനുവദിക്കും.

Story Highlights: State Budget 2020, budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top