Advertisement

നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കും

February 7, 2020
Google News 1 minute Read

ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയിലേക്ക് മാറും. ഊര്‍ജ മിതവ്യയത്തിന് വേണ്ടി ‘സീറോ ഫിലമെന്റ് പീലിക്കോട്’ പോലുള്ള പദ്ധതികള്‍ക്ക് സഹായം നല്‍കും.

വൈദ്യുത അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ആറന്മുളയിലെ പദ്ധതിയും മാതൃകാപരമാണ്. ഊര്‍ജ മേഖലയുടെ അടങ്കല്‍ 1765 കോടി രൂപയാണ്. സൗരോര്‍ജ നിലയങ്ങളില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. ഇതിനായി പുരപ്പുറ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തി. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. നിയമസഭാ സാമാജികന്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തികളില്‍ 1500 കോടിയുടെ പ്രവര്‍ത്തികള്‍ക്കായി അധിക തുക അനുവദിച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് റീബില്‍ഡ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ പാക്കേജിന് 1000 കോടി രൂപ അനുവദിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും.

Story Highlights: State Budget 2020, budget 2020,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here