കൊറോണ വൈറസ് ബാധ; കാസർഗോഡ് ജില്ലയിൽ ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധ. കാസർഗോഡ് ജില്ലാശുപത്രിയിൽ ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് ജില്ലയിൽ ചൈനയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 99 പേരാണ് നീരീക്ഷണത്തിൽ കഴിയുന്നത്. മൂന്നു പേർ ആശുപത്രിയിലും 96 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയിൽ ഇതുവരെ 22 പേരുടെ സാമ്പിൾ ശേഖരിച്ച് അയച്ചതിൽ 19 പേരുടെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ ഒരാളുടെ മാത്രം സാമ്പിളാണ് പോസിറ്റീവായുള്ളത്. രോഗം സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top