അരവിന്ദ് കേജ്രിവാളിന് കാരണം കാണിക്കൽ നോട്ടിസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

അരവിന്ദ് കേജ്രിവാളിന് കാരണം കാണിക്കൽ നോട്ടിസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ട്വിറ്ററിൽ കേജ്രിവാൾ പോസ്റ്റ് ചെയ്ത ‘ഹിന്ദു-മുസ്ലിം’ വീഡിയോയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസം കേജ്രിവാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തങ്ങൾ പുരോഗമന പ്രവർത്തനങ്ങളെ കുറിച്ച് പറയുമ്പോൾ പ്രതിപക്ഷം ‘ഹിന്ദു-മുസ്ലിം, സിഎഎ, മന്ദിർ-മസ്ജിദ്’ എന്നിവയെ കുറിച്ചാണ് സമസാരിക്കുന്നതെന്നാണ് കേജ്രിവാൾ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തത്. എന്നാൽ കേജ്രിവാളിന്റെ വീഡിയോ മതസ്പർദ വളർത്തുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.

Read Also‘ഷഹീൻബാഗിലെ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത ആൾ ആം ആദ്മി പ്രവർത്തകനെങ്കിൽ ഇരട്ടി ശിക്ഷ നൽകണം’; അരവിന്ദ് കേജ്രിവാൾ

നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശദീകരണം നൽകാനാണ് നോട്ടിസ്. ജാതി, മതം, ഭാഷ എന്നിവ മുൻനിർത്തി ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതെന്നും സ്ഥാനാർത്ഥികൾ ചെയ്യാൻ പാടില്ല. ഇത് അനുശാസിക്കുന്ന സെക്ഷൻ 125 ന്റെ ലംഘനമാണ് കേജ്രിവാൾ നടത്തിയിരിക്കുന്നതെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

ഇതിന് മുമ്പ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ, എംപി പർവേശ് വർമ, കപിൽ മിശ്ര എന്നിവരോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

Story Highlights- Arvind Kejriwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top