‘പ്രതീക്ഷരഹിതം’; ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്

ഐഎസ്എൽ മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ എട്ടാമതും ഒൻപതാമതും നിൽക്കുന്ന ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ ഇരു ടീമുകളും അഭിമാനപ്പോരിനായാണ് ഇറങ്ങുന്നത്.

15 മത്സരങ്ങളിൽ നിന്ന് 3 ജയവും 5 സമനിലയും 7 തോൽവിയും സഹിതം 14 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാമതാണ്. 13 മത്സരങ്ങൾ മാത്രം കളിച്ച നോർത്ത് ഈസ്റ്റ് 2 ജയവും 5 സമനിലയും 6 തോൽവിയും സഹിതം 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നിലുണ്ട്. കൊച്ചിയിൽ നടന്ന ഒന്നാം പാദ മത്സരം ഓരോ ഗോൾ വീതമടിച്ച് സമനിലയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഓഗ്ബച്ചെയും നോർത്ത് ഈസ്റ്റിനായി അസമോവ ഗ്യാനും പെനൽട്ടി സ്പോട്ടിൽ നിന്ന് ലക്ഷ്യം കണ്ടു.

അവസാന മത്സരത്തിൽ കനത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. റാഫേല്‍ ക്രിവെല്ലാരോ, നെരിയൂസ് വാല്‍സ്‌കിസ്, ലാലിയന്‍സുവാല ചാംഗ്‌തെ എന്നിവര്‍ ചെന്നൈയിക്കായി ഇരട്ട ഗോളുകള്‍ നേടി. കേരളത്തിന്റെ മൂന്ന് ഗോളുകളും ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ ബൂട്ടില്‍ നിന്നായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ആദ്യ ഹാട്രിക്ക് നേട്ടമായിരുന്നു ഇത്.

Story Highlights: Kerala Blasters, North East United, ISL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top