ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം: ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും 40,000 വീടുകള്‍ ലഭ്യമാക്കും. 60,000 പേര്‍ക്കുകൂടി വീട്/ ഫ്‌ളാറ്റ് ലഭ്യമാക്കും.
ഭൂരഹിതരായ ഭവനരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. ഭൂമി ലഭ്യമാകുന്ന ഇടങ്ങളില്‍ ഇവര്‍ക്ക് ഭൂമിയും വീടും നല്‍കും. മറ്റിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ഭൂമി എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. 10 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.
Read More: കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
ഹൗസിംഗ് ബോര്‍ഡിന് 61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗൃഹശ്രീ, വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലുകള്‍, ആശ്വാസ് കേന്ദ്രങ്ങള്‍, ഭവനരഹിതര്‍ക്കായുള്ള പുതിയ പാര്‍പ്പിട പദ്ധതികള്‍, കോഴിക്കോട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വാടക ഫഌറ്റുകള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. വളവനാട്ടെ ഹൗസിംഗ് ബോര്‍ഡ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും.
Story Highlights: State Budget 2020, budget 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here