ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍

ഭിന്നശേഷിക്കാര്‍ക്കായി 500 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് തുക മാറ്റിവച്ച് സംസ്ഥാന ബജറ്റ്. ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ തടയാന്‍ എംഎംആര്‍ വാക്‌സിന്‍ അടക്കമുള്ള രോഗ പ്രതിരോധനങ്ങള്‍ നടത്തും.

ഇതിനായി അനുയാത്ര, ശ്രുതിതരംഗം, ആരോഗ്യ കിരണം പദ്ധതികള്‍ക്കായി 50 കോടി വകയിരുത്തി. സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ധനസഹായമായി 40 കോടി വകയിരുത്തി. ഇതിന് പുറമെ 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപയും വകയിരുത്തി.

Read More: പൊതു വിദ്യാഭ്യാസത്തിന് ഊന്നല്‍; 19,130 കോടി അനുവദിച്ചു

ബഡ് സ്‌കൂളുകള്‍ക്കായി 35 കോടി വകയിരുത്തി. ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഫറന്റ് ആര്‍ട്ട് സെന്ററിന് ഒരു കോടി രൂപ വകയിരുത്തി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും 40 കോടി രൂപയും മാനസികാരോഗ്യ പരിപാടികള്‍ക്ക് 31 കോടി രൂപയും വകയിരുത്തി.

Read More: കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

ബാരിയര്‍ ഫ്രീ കേരളയ്ക്കായി ഒമ്പത് കോടി രൂപയും നീക്കിവച്ചു. തിരുവനന്തപുരം നഗരത്തിലെ 28 പൊതുസ്ഥാപനങ്ങള്‍ ബാരിയര്‍ ഫ്രീ ആക്കുന്നതിന് പ്രത്യേക സ്‌കീം നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ പരിചരണ സഹായികള്‍ക്കുള്ള അലവന്‍സായി 40 കോടി രൂപ വകയിരുത്തി.

സാമൂഹ്യ നീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിലായി 217 കോടി രൂപയാണ് ഈ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഇതിന് പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 290 കോടി രൂപയെങ്കിലും മാറ്റിവയ്ക്കാന്‍ ബാധ്യസ്ഥരാണ്.

Story Highlights: State Budget 2020, budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top