പാലാരിവട്ടം മേല്‍പാലത്തിന്റെ ഭാരപരിശോധനയ്ക്ക് എതിരെയുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താനാകാത്ത വിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Story Highlights: palarivattam bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top