ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി 1300 രൂപയാക്കി

എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇതോടെ ക്ഷേമ പെന്‍ഷന്‍ തുക 1300 ആകും. ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് 9311 കോടി രൂപയാണ്.
എന്നാല്‍ ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 22000 കോടിയിലധികം രൂപ ഈയിനത്തില്‍ ചെലവഴിച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. 13 ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയാണ് കേന്ദ്രം സംസാരിക്കുന്നത്. 2009 ന് സമാനമായ തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന നീങ്ങുകയാണ്.
2019 -20 ല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ഇതിന് കാരണം സമ്പദ് ഘടനയുടെ മൊത്തം ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്. വിലക്കയറ്റം 14 ശതമാനത്തിലെത്തി. മാന്ദ്യം മൂലം സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുംം സഹായ പദ്ധതികളും കേന്ദ്രം അട്ടിമറിക്കുകയാണ്. കോര്‍പറേറ്റുകളെ സഹായിക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേത്. പ്രളയ ദുരിതാശ്വാസമായി ഒന്നും നല്‍കിയില്ല. ജിഎസ്ടിയില്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: State Budget 2020, budget 2020,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here