കൊറോണ; ഇന്നലെ മാത്രം ചൈനയിൽ മരിച്ചത് 81 പേർ

കൊറോണ ബാധിച്ച് ചൈനയിൽ അമേരിക്കക്കാരൻ മരിച്ചു. ഇന്നലെ മാത്രം 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. മരിച്ചവരുടെ എണ്ണം ഇതോടെ 722 ആയി. വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ 2,841 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു.
കൊറോണ ബാധിച്ച് അമേരിക്കക്കാരൻ മരിച്ച വിവരം ചൈനയിലെ അമേരിക്കൻ എംബസിയാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ചൈനയിൽ മരിക്കുന്ന ആദ്യ വിദേശ പൗരനാണ് ഇയാൾ. അതേസമയം ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ചൈനയിൽ കൊറോണ മരണസംഖ്യ ഉയരുകയാണ്. മരണം 722 ആയി. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. ഇതോടെ ഹുബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,546 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്.
Read Also : കൊറോണ; വുഹാനിൽ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ബ്രസീൽ വിമാനം
രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കൊറോണയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ഡബ്യു എച്ച് ഒ ഡയറക്ടർ ജനറലിന്റെ അഭ്യർത്ഥന. മരണം 700 കവിഞ്ഞതോടെ രണ്ട് പതിറ്റാണ്ട് മുൻപ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടക്കുകയാണ്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഒരോ കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here