Advertisement

കൊറോണ; വുഹാനിൽ നിന്ന് ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ബ്രസീൽ വിമാനം

February 8, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ അകപ്പെട്ട ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ബ്രസീൽ വിമാനം. ഇന്ത്യൻ സ്വദേശിയെ പോളണ്ടിൽ എത്തിച്ചിട്ടുണ്ട്. ഒരു കൂട്ടം ബ്രസീലിയൻ പൗരന്മാർക്കൊപ്പമാണ് ഇന്ത്യൻ സ്വദേശിയേയും രക്ഷപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ യുവതിയും ജപ്പാൻ സ്വദേശിയും മരിച്ചിരുന്നു. ഫ്രാൻസിൽ അഞ്ച് ബ്രിട്ടീഷ് സ്വദേശികളാണ് വൈറസ് ബാധിച്ച് മരിച്ചത്.

അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി. 34,598 പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു.

രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കൊറോണയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here