Advertisement

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ 722 ആയി ഉയർന്നു

February 8, 2020
Google News 0 minutes Read

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 722 ആയി. സാർസ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതൽ ആണിത്.

ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ചൈനയിൽ കൊറോണ മരണസംഖ്യ ഉയരുകയാണ്. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. ഇതോടെ ഹുബൈയിൽ വൈറസ് ബാധ
സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,000 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

കൊറോണയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ഡബ്യുഎച്ച്ഒ ഡയറക്ടർ ജനറലിന്റെ അഭ്യർത്ഥന. മരണം 700 കവിഞ്ഞതോടെ രണ്ട് പതിറ്റാണ്ട് മുൻപ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടക്കുകയാണ്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഒരോ കൊറെണ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here