‘പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും; ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ

പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. വിദഗ്ധന്റെ സഹായത്തോടെ പരിശോധന നടത്തും. റിപ്പോർട്ട് 4 ആഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്നും രാജകുടുംബത്തിന്റെ തർക്കത്തിൽ ഇടപെടില്ലെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ട്വന്റിഫോറിനോട് പറഞ്ഞു.

ശബരിമലയിലെ തിരുവാഭരണത്തിന്റെ മൂല്യം കണക്കാക്കാൻ സുപ്രിംകോടതി നിയോഗിച്ചിരിക്കുന്നത് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ്. പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നായിരിക്കും താൻ ആദ്യം പരിശോധിക്കുന്നതെന്നും. പരിശോധനയ്ക്കായി ഒരു വിദഗ്ധനേയും തന്നോടൊപ്പം സഹകരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top