‘ചാൻഡ്‌ലർ’ അവസാനം ഇൻസ്റ്റാഗ്രാമിൽ; സ്വാഗതമേകി ഫ്രണ്ട്‌സിലെ സഹതാരങ്ങൾ

ലോക പ്രസിദ്ധമായ ടെലിവിഷൻ സീരീസാണ് ഫ്രണ്ട്‌സ്. കണ്ടവരൊന്നും സീരീസിലെ ആറ് പ്രധാന കഥാപാത്രങ്ങളെയും അത് അവതരിപ്പിച്ച അഭിനേതാക്കളെയും മറന്ന് കാണില്ല. 2004ൽ അവസാനിച്ച ഫ്രണ്ട്‌സിന് ഇപ്പോഴും കാഴ്ചക്കാരുണ്ട്. പരമ്പരയിൽ അഭിനയിച്ച മറ്റ് അഭിനേതാക്കളെല്ലാം സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ സിറ്റ്‌കോമിലെ പ്രധാന കഥാപാത്രമായ ചാൻഡ്‌ലർ ബിംഗിനെ അവതരിപ്പിച്ച മാത്യു പെറി മാത്രം ഇൻസ്റ്റാഗ്രാമിലില്ലായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയത്.

Read Also: ‘ഇനി നിനക്ക് മനസിലാകാൻ’; പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളി ജയസൂര്യ

ഫ്രണ്ട്‌സിലെ സഹതാരങ്ങളായിരുന്ന ലിസ കുഡ്രോവും കോർട്ടിനി കോക്‌സും ജെന്നിഫർ അനിസ്റ്റണും മാത്യു പെറിക്ക് സ്വാഗതമേകി. ‘എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം’എന്നാണ് ലിസ കുഡ്രോ മാത്യുവുമായുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. മാത്യു പെറിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെയും കുറിപ്പിൽ ടാഗ് ചെയ്തിട്ടുണ്ട്. ഹാഷ്ടാഗിൽ ‘ഫ്രണ്ട്‌സ് ഫോർ ലൈഫ്’ എന്നും നൽകിയിരിക്കുന്നു. ജെന്നിഫറും കോർട്ടിനിയും പോസ്റ്റിന് താഴെ കമന്റ് ചെയിട്ടുണ്ട്. ജെന്നിഫറും പിന്നീട് താരത്തിന് സ്വാഗതമേകി ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

 

View this post on Instagram

 

Finally!!! Yay!! Can’t believe my eyes MY EYES Welcome to Instagram @mattyperry4 #friendsforlife

A post shared by Lisa Kudrow (@lisakudrow) on

കുറഞ്ഞ സമയത്തിനുള്ളിൽ മാത്യു പെറിക്ക് ലഭിച്ചത് 4.1 മില്യൺ ഫോളോവേഴ്‌സിനെയാണ്. mattyperry4 എന്നാണ് പ്രൊഫൈലിന്റെ പേര്. താരം ആദ്യം ഇട്ട ജിഫിന് തന്നെ 40 ലക്ഷത്തിലധികം ലൈക്ക് ലഭിച്ചു. ഫ്രണ്ട്‌സിലെ ഒരു രംഗം തന്നെയാണ് ജിഫിലുള്ളത്.

 

View this post on Instagram

 

This is how thrilled I am to finally be on Instagram. So, here we go…

A post shared by Matthew Perry (@mattyperry4) on

നേരത്തെ ജെന്നിഫർ അനിസ്റ്റൺ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ഫോളോവേഴ്‌സിന്റെ കാര്യത്തിൽ റെക്കോർഡിട്ടിരുന്നു.

 

 

frriends, mathew perry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top