മകൾക്ക് ‘എയർ ഹഗ്’ നൽകി ചൈനീസ് നേഴ്‌സ്; കൊറോണ വൈറസ് ബാധയ്ക്കിടെ കണ്ണ് നിറയ്ക്കുന്ന കാഴ്ച

ചൈനയിലെ ആരോഗ്യ വിദഗ്ധരെല്ലാം മാരകമായ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. അതിനിടയിൽ നിന്ന് കണ്ണ് നിറയ്ക്കുന്ന കാഴ്ച സൈബർ ലോകത്ത് പടരുന്നു. നേഴ്‌സായ അമ്മ തന്റെ മകൾക്ക് ‘എയർ ഹഗ്’ നൽകുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Read Also: ‘എൻസിപി’; കൊറോണയ്ക്ക് പുതിയ പേരിട്ട് ചൈന

ലിയു ഹൈയാൻ എന്ന ചെെനീസ് നേഴ്സാണ് മകളെ കെട്ടിപ്പിടിക്കാൻ പോലുമാകാതെ, നിസ്സഹായവസ്ഥയിൽ ആളുകളുടെ കണ്ണ് നനയിപ്പിക്കുന്നത്. ആളുകളെ ശുശ്രൂഷിക്കാനായി ആശുപത്രിയില്‍ പോയതാണ് യുവതി. എട്ട് വയസുള്ള തന്റെ മകളെ പത്ത് ദിവസമായി അവർ കണ്ടിട്ടില്ലായിരുന്നു. ജനുവരി 31 നാണ് മകളായ ചെംഗ് ഷിവെനെ വീണ്ടും യുവതി കാണുന്നത്. പക്ഷേ തൊട്ടാൽ വൈറസ് പകരുന്നത് കാരണം മീറ്ററുകൾക്ക് അകലെ നിന്നാണ് ഇരുവരും കണ്ടത്. വായുവിലൂടെ കൈകൾ നീട്ടി കെട്ടിപ്പിടിക്കുന്നത് പോലെ ആംഗ്യം കാണിക്കുന്നതാണ് ‘എയർ ഹഗ്’. അങ്ങനെ തങ്ങളുടെ കണ്ടുമുട്ടലിന്‍റെ സന്തോഷം ഇരുവരും പങ്കുവച്ചു.

മാസ്‌ക് ധരിച്ചിരിക്കുന്ന ഇരുവരും ആശുപതിയിൽ വച്ചാണ് കണ്ടുമുട്ടിയത്. അമ്മയെ മിസ് ചെയ്യുന്നുവെന്ന് മകൾ കരഞ്ഞ് പറയുന്നുണ്ട്. താൻ ഒരു ഭീകരനോട് പൊരുതുകയാണെന്നും പോരാട്ടം കഴിഞ്ഞ് തിരിച്ചെത്തുമെന്ന് അമ്മയും വികാരപരമായി മറുപടി നൽകി.

വീഡിയോ കാണാം,

 

corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top