‘എൻസിപി’; കൊറോണയ്ക്ക് പുതിയ പേരിട്ട് ചൈന

കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ചൈന. താത്ക്കാലികമായി എൻസിപിയെന്നാണ് വൈറസ് ബാധയ്ക്ക് ചൈനീസ് ആരോഗ്യ കമ്മീഷൻ പേര് നൽകിയിരിക്കുന്നത്. നോവൽ കൊറോണ വൈറസ് ന്യുമോണിയ എന്നാണ് പൂർണ രൂപം.

വൈറസ് ബാധയ്ക്ക് മറ്റൊരു പേര് കണ്ടെത്തുന്നത് വരെ സർക്കാർ വകുപ്പുകളും വിവിധ സ്ഥാപനങ്ങളും ഇനി കൊറോണയ്ക്ക് പകരം എന്‍സിപി എന്നാണ് ഉപയോഗിക്കുക. ശാസ്ത്രീയ ജേണലിന് സമർപ്പിച്ചിരുന്ന പേര് തീരുമാനിച്ചത് വൈറസ് വർഗീകരണത്തിനുള്ള രാജ്യാന്തര കമ്മറ്റിയാണ്.

Read Also: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ 722 ആയി ഉയർന്നു

അതേ സമയം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു. കൊറോണയെ നേരിടാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ഡബ്യുഎച്ച്ഒ ഡയറക്ടർ ജനറലിന്റെ അഭ്യർത്ഥന. മരണം 700 കവിഞ്ഞതോടെ രണ്ട് പതിറ്റാണ്ട് മുൻപ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടക്കുകയാണ്.ചൈനയ്ക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പൈൻസിലും ഒരോ കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു.

 

 

corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top