കൊല്ലത്ത് അച്ഛനും രണ്ട് മക്കളും ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും മുങ്ങിമരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ അച്ഛനും രണ്ടു മക്കളുമാണ് മരിച്ചത്. സെല്‍വരാജ്, മക്കളായ ശരവണന്‍, വിഘ്നേശ് എന്നിവരാണ് മരിച്ചത്. കടയ്ക്കല്‍ ചിതറയിലെ ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് എത്തിയതാണ് ശെല്‍വരാജും കുടുംബവും. ഇന്ന് വൈകിട്ടോടെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കടവില്‍ മൂന്നുപേരുടെയും തുണികള്‍ മാത്രം കണ്ട സെല്‍വരാജിന്റെ ഭാര്യ വിളിച്ചുകൂവിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കുടുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയെയും വിവരമറിയിച്ചു. തുടര്‍ന്നെത്തിയ അഗ്നിശമന സേന തിരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചു. പരിചയക്കുറവുമൂലം ക്ഷേത്രകുളത്തിലെ താഴ്ചയുള്ള ഭാഗത്തു പെട്ടുപോയാതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top